ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള കമ്പനി ആപ്പിള്‍ ആണ്. അവരുടെ ആസ്തി 337 ബില്ല്യന്‍ ഡോളര്‍ ആണ്.
അതായത് 33700 കോടി ഡോളര്‍ (ഏകദേശം 1516500 കോടി രൂപ).
അപ്പോള്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ പഴം ഇപ്പോള്‍ അപ്പിള്‍ തന്നെ, എന്ന് നി:സംശയം പറയാം.
ഏറ്റവും സുപ്രധാനമായ ഒരു ഭൌതിക ശാസ്ത്ര കണ്ടു പിടിത്തത്തില്‍ ആപ്പിളിന്റെ സംഭാവന അറിയില്ലേ? അതെ അന്ന് ന്യുട്ടന്റെ തലയില്‍ വീണ ആ ആപ്പിള്‍.
ഏറ്റവും വലിയ കമ്പനിയുടെ പേരും, ഏറ്റവും പ്രധാനമായ കണ്ടുപിടുത്തത്തിന് നിമിത്തമായതും അപ്പിള്‍ ആണെന്നത് യാദൃശ്ചികം മാത്രമാണോ?
അപ്പിള്‍ കമ്പനിക്കു ആ പേര് വന്നതിനെ പറ്റി ഒരു കഥയും നിലവിലുണ്ട്.
സ്ടിവ് ജോബ്സ് ഒരു ആപ്പിള്‍ തോട്ടത്തില്‍ വര്‍ക്ക് ചെയ്തിരുന്നു.
കൂടാതെ കമ്പനി തുടങ്ങിയപ്പോള്‍ അവര്‍ എല്ലാവരും കൂടി പേരിനെ പറ്റി ചര്‍ച്ച ആരംഭിച്ചെങ്കിലും ഒന്നും തീരുമാനമായില്ല. പിന്നീട ഡയരക്ടര്‍മാര്‍ എല്ലാവരും അന്തിമ തീരുമാനത്തിനായി ജോബ്സിനെ കാണുമ്പോള്‍ അദ്ദേഹം ഒരു ആപ്പിള്‍ തിന്നുകയായിരുന്നു. ഒട്ടും തന്നെ ആലോചിക്കേണ്ടി വന്നില്ല, കമ്പനിക്കു തന്റെ വിശപ്പ് ശമിപ്പിച്ച പഴത്തിന്റെ പേര് തന്നെ നല്‍കി; ഇതിലും വലിയ ബഹുമാനം എന്തുണ്ട്...?
ഇനി കുറച്ചു കാര്യത്തിലേക്ക് വരാം
ആപ്പിള്‍ കമ്പനിയുടെ ആദ്യകാല ലോഗോ ആപ്പിള്‍ മരത്തിന്റെ കീഴില്‍ നില്‍ക്കുന്ന സര്‍ ഐസാക് ന്യുടന്റെ പടം ആയിരുന്നു. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തം. കഥകളായി പ്രച്ചരിച്ചവ, വെറും കഥകള്‍ മാത്രം. ന്യുടനെ പ്രശസ്തമാക്കിയ ആപ്പിളിന് ജോബ്സ് തന്റെ കമ്പനിയില്കൂടി പുതിയ പ്രശസ്തി നല്‍കുകയായിരുന്നു.
പക്ഷെ എന്‍റെ അഭിപ്രായത്തില്‍ ഏറ്റവും രുചിയുള്ള പഴം മാമ്പഴം ആണ്... വിളയുന്ന നാടുകളില്‍ നമ്മുടെ ചക്കയുടെ വിലയെ ഉള്ളു ആപ്പിളിന്. പണ്ട് ഉത്തര്‍ പ്രദേശ് വഴി പാസ് ചെയ്തു പോകുമ്പോള്‍ നമ്മള്‍ ഇവിടെ പൊന്നും വില കൊടുത്തു വാങ്ങുന്ന മാതള നാരങ്ങ (Punicaceae) കൊണ്ട് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ട്
ReplyDeleteന്യൂടന്റെ കല്പ വൃക്ഷം ആപ്പിള്‍, നമ്മുടേത് തെങ്ങ് അല്ലെ... നമ്മള്‍ മലയാളികള്‍ അതുകൊണ്ട് തലയില്‍ തേങ്ങ വീഴാന്‍ പാകത്തില്‍ തെങ്ങും തോപ്പുകളില്‍ (വല്ല തമിഴ് നാട്ടിലും പോകണം ഇതിനു) പോയി ഇരിക്കണം. ചക്കയുടെ സൈസ് വച്ച് നോക്കുമ്പോള്‍ തേങ്ങയാ നല്ലത്, കണ്ണില്‍ വീഴേണ്ടത് ചിലപ്പോ പുരികത്തില്‍ കൊണ്ട് പോകും... ഇനി ഇതെങ്ങാനും വീണു കുണ്ടലിനി (പിന്നേ..) ഉണര്‍ന്നു എന്തേലും കണ്ടു പിടിച്ചു പോയാലോ...?
ReplyDeleteപിന്നേ കുണ്ഡലിനി ഉണര്‍ന്നിട്ടു വേണം ഇനി കണ്ടു പിടിക്കാന്‍... മലയാളിക്ക് പണ്ടേ പുത്തി കൂടുതലല്ലേ...ലുങ്കി മടക്കി ഉടുക്കാന്‍, മഴയത്ത് റബ്ബര്‍ ചെരുപ്പിട്ട് വെള്ളം തെറിപ്പിക്കാതെ നടക്കാന്‍, പുട്ടു കുത്തുന്ന കമ്പു കൊണ്ട് കപ്പപ്പുഴുക്ക് ഇളക്കാന്‍ തുടങ്ങി ആറായിരത്തോളം കണ്ടുപിടുത്തങ്ങള്‍ നടത്തിയവര്‍ക്കിനി എന്താ ഉണരേണ്ടത്... .
ReplyDeleteശ്യാം
കൂടുതുറന്നുവിട്ട ചിന്തകള്‍.. :) :)
ReplyDeleteഇത്തരം സംരംഭങ്ങളും സംരംഭകരുമാണ് ഇന്ത്യക്കില്ലാത്തത് .കുറച്ചു കൂടി വിവരങ്ങള്‍ ഉള്പെടുതിയിരുന്നെങ്കില്‍ നന്നായിരുന്നേനെ.
ReplyDeleteതുടര്‍ന്നും എഴുതുക, ആശംസകള്‍
കമ്മെന്റ് ഇടുമ്പോള്‍ ഉള്ള ഈ വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും .