ഇലകളനങ്ങാത്ത അഗ്നിമുഹൂര്‍ത്തത്തില്‍
വിങ്ങുന്ന നാഡിയാല്‍ ശിരസ്സ് തളരവേ
മലര്‍മണമേറ്റൊരു കുളിര്‍കാറ്റ് വഴിതെറ്റി
മെല്ലെയെന്‍ മുടിയെക്കടന്നുപോയി
ദശപുഷ്പവാസന ഔഷധമായിട്ടൊ
അതിഥിയെ കണ്ടൊരെന്‍ ആനന്ദമേറീട്ടോ
എന്‍കൃഷ്ണമണിയെ തളര്‍ത്തുന്ന വേദന
പതിയെയലിഞ്ഞു പറന്നുപോയീ...
അലറിയടിച്ച ചുഴലിയില്‍ എന്‍മനം
ആലിലപോലെ വിറച്ചപ്പോള്‍
ഹൃദയത്തില്‍ പുതുതായി തോന്നിയൊരു വേദന
എന്‍പ്രിയകാറ്റിനെ ചുഴലി വിഴുങ്ങീടുമോ...?
എടുത്തോണ്ട് പോയി തോട്ടില്‍ കളയടെ..!
ReplyDeleteകുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ഒരു കവിത... കൊള്ളാം... പക്ഷെ എവിടെയൊക്കെയോ എന്തൊക്കെയോ കുറവ് വന്നിട്ടുണ്ട്... ഒന്ന് രണ്ടു തവണ വായിച്ചപ്പോള്‍ അങ്ങനെ തോന്നി(വീണ്ടും വായിച്ചത് ഒന്നും മനസ്സിലാകാതകൊണ്ടാണ് കേട്ടോ :D)
ReplyDeleteKeep writing.. :)