Thursday, August 11, 2011

ആപ്പിള്‍ ചിന്തകള്‍

ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള കമ്പനി ആപ്പിള്‍ ആണ്. അവരുടെ ആസ്തി 337 ബില്ല്യന്‍ ഡോളര്‍ ആണ്.
അതായത് 33700 കോടി ഡോളര്‍ (ഏകദേശം 1516500 കോടി രൂപ).

അപ്പോള്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ പഴം ഇപ്പോള്‍ അപ്പിള്‍ തന്നെ, എന്ന് നി:സംശയം പറയാം.

ഏറ്റവും സുപ്രധാനമായ ഒരു ഭൌതിക ശാസ്ത്ര കണ്ടു പിടിത്തത്തില്‍ ആപ്പിളിന്റെ സംഭാവന അറിയില്ലേ? അതെ അന്ന് ന്യുട്ടന്റെ തലയില്‍ വീണ ആ ആപ്പിള്‍.
ഏറ്റവും വലിയ കമ്പനിയുടെ പേരും, ഏറ്റവും പ്രധാനമായ കണ്ടുപിടുത്തത്തിന് നിമിത്തമായതും അപ്പിള്‍ ആണെന്നത് യാദൃശ്ചികം മാത്രമാണോ?

അപ്പിള്‍ കമ്പനിക്കു ആ പേര് വന്നതിനെ പറ്റി ഒരു കഥയും നിലവിലുണ്ട്.

സ്ടിവ് ജോബ്സ് ഒരു ആപ്പിള്‍ തോട്ടത്തില്‍ വര്‍ക്ക്‌ ചെയ്തിരുന്നു.
കൂടാതെ കമ്പനി തുടങ്ങിയപ്പോള്‍ അവര്‍ എല്ലാവരും കൂടി പേരിനെ പറ്റി ചര്‍ച്ച ആരംഭിച്ചെങ്കിലും ഒന്നും തീരുമാനമായില്ല. പിന്നീട ഡയരക്ടര്‍മാര്‍ എല്ലാവരും അന്തിമ തീരുമാനത്തിനായി ജോബ്സിനെ കാണുമ്പോള്‍ അദ്ദേഹം ഒരു ആപ്പിള്‍ തിന്നുകയായിരുന്നു. ഒട്ടും തന്നെ ആലോചിക്കേണ്ടി വന്നില്ല, കമ്പനിക്കു തന്റെ വിശപ്പ്‌ ശമിപ്പിച്ച പഴത്തിന്റെ പേര് തന്നെ നല്‍കി; ഇതിലും വലിയ ബഹുമാനം എന്തുണ്ട്...?

ഇനി കുറച്ചു കാര്യത്തിലേക്ക് വരാം
ആപ്പിള്‍ കമ്പനിയുടെ ആദ്യകാല ലോഗോ ആപ്പിള്‍ മരത്തിന്റെ കീഴില്‍ നില്‍ക്കുന്ന സര്‍ ഐസാക് ന്യുടന്റെ പടം ആയിരുന്നു. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തം. കഥകളായി പ്രച്ചരിച്ചവ, വെറും കഥകള്‍ മാത്രം. ന്യുടനെ പ്രശസ്തമാക്കിയ ആപ്പിളിന് ജോബ്സ് തന്റെ കമ്പനിയില്കൂടി പുതിയ പ്രശസ്തി നല്‍കുകയായിരുന്നു.

Click here to visit JunctionKearala.com