സിന്ദൂരരേഖയില്‍ സിന്ദൂരമണിയുമ്പോള്‍
സന്താപമെന്തിനു സ്വപ്ന സഖീ
അറിക, നാം ജീവിച്ച നിമിഷങ്ങളൊക്കെയും
നമ്മുടെ സ്വപ്ന വിഹാരമല്ലോ.
നിമിഷങ്ങളോളമേ നീണ്ടുനിന്നീടിലും
നീയെനിക്കേകിയീ പുതു വസന്തം
ഒരു മാത്ര നിന്നില്‍ വിരിഞ്ഞൊരാ പുഞ്ചിരി
എന്‍ സംവത്സരങ്ങള്‍ക്കു കുളിരുനല്‍കും
ജീവിത പ്രശ്നമാം ചുഴലിക്കൊടുങ്കാറ്റില്‍
ആടിയുലഞ്ഞൊരു തൈമരമായ്
അറിവാം വിഷപ്പുകയേറ്റു തളര്‍ന്നെന്റെ
രക്തരേണുക്കള്‍ വിളറുമ്പോഴും
യാഥാര്‍ത്ഥ്യ ജീവിത കടലിന്‍ തിരകളില്‍
മിഥ്യയാം സ്വപ്‌നങ്ങള്‍ ശ്വാസമായി
മേടമാസ ചൂടു കാറ്റേറ്റു വാടിയെന്‍
കായ കല്പനകള്‍ക്കൊരാശ്വാസമായ്
പത്തു വെളുപ്പെന്ന്‍ നത്തുകള്‍ ചൊല്ലുമ്പോള്‍
കാത്തുനിന്നീടുന്നു നിദ്രയെത്താന്‍
വൈകിയെതീടുന്ന നിദ്രയില്‍ എന്നെന്നും
വന്നത് പൈശാച കനവുകളെ...
എതോരുനിഴലിനാല്‍ ഗ്രഹണം നടന്നാലും
ചന്ദ്രന്‍ തിരിച്ചു പ്രകാശിക്കും പോലെ
കൂരിരുള്‍ കാട്ടിലെ മിന്നലേ ഇന്നിതാ
എന്നിലെക്കെത്തുന്നോരീ കനവ്
ജീവിത പ്രശ്നമാം ചുഴലിക്കൊടുങ്കാറ്റില്‍
ആടിയുലഞ്ഞൊരു തൈമരമായ്
അറിവാം വിഷപ്പുകയേറ്റു തളര്‍ന്നെന്റെ
രക്തരേണുക്കള്‍ വിളറുമ്പോഴും
യാഥാര്‍ത്ഥ്യ ജീവിത കടലിന്‍ തിരകളില്‍
മിഥ്യയാം സ്വപ്‌നങ്ങള്‍ ശ്വാസമായി
മേടമാസ ചൂടു കാറ്റേറ്റു വാടിയെന്‍
കായ കല്പനകള്‍ക്കൊരാശ്വാസമായ്
പത്തു വെളുപ്പെന്ന്‍ നത്തുകള്‍ ചൊല്ലുമ്പോള്‍
കാത്തുനിന്നീടുന്നു നിദ്രയെത്താന്‍
വൈകിയെതീടുന്ന നിദ്രയില്‍ എന്നെന്നും
വന്നത് പൈശാച കനവുകളെ...
എതോരുനിഴലിനാല്‍ ഗ്രഹണം നടന്നാലും
ചന്ദ്രന്‍ തിരിച്ചു പ്രകാശിക്കും പോലെ
കൂരിരുള്‍ കാട്ടിലെ മിന്നലേ ഇന്നിതാ
എന്നിലെക്കെത്തുന്നോരീ കനവ്
അഴകാര്‍ന്നോരപ്സര സുന്ദരി സ്വപ്നത്തില്‍
എന്‍ നേര്‍ക്ക് നല്‍കുന്നു മന്ദഹാസം
കുങ്കുമ നിറമാര്‍ന്ന കവിളിണ, അധരങ്ങ-
ലെന്തോതുവാനായ് വിറചീടുന്നു?
അരികിലായ് കാണുന്ന കതിര്‍മണ്ടപ-
ത്തിലെക്കെന്‍ സ്വപ്ന സുന്ദരി നീങ്ങിടുന്നു
സിന്ദൂര രേഖയില്‍ സൌഭാഗ്യമണിയുമ്പോള്‍
സന്താപമെന്തിനു സ്വപ്ന സഖീ
ചൊരിയുന്നതെന്‍ സര്‍വപുണ്യവും
ഭദ്രേ, നിനക്കായി സൂക്ഷിച്ച സൌഭാഗ്യവും
ഇത് നിന്റെ എന്റെയും പാപ പ്രായശ്ചിത്തം
ദൈവമേ! ഈ നിദ്ര തീരാതിരുന്നുവെങ്കില്‍...
എന്‍ നേര്‍ക്ക് നല്‍കുന്നു മന്ദഹാസം
കുങ്കുമ നിറമാര്‍ന്ന കവിളിണ, അധരങ്ങ-
ലെന്തോതുവാനായ് വിറചീടുന്നു?
അരികിലായ് കാണുന്ന കതിര്‍മണ്ടപ-
ത്തിലെക്കെന്‍ സ്വപ്ന സുന്ദരി നീങ്ങിടുന്നു
സിന്ദൂര രേഖയില്‍ സൌഭാഗ്യമണിയുമ്പോള്‍
സന്താപമെന്തിനു സ്വപ്ന സഖീ
ചൊരിയുന്നതെന്‍ സര്‍വപുണ്യവും
ഭദ്രേ, നിനക്കായി സൂക്ഷിച്ച സൌഭാഗ്യവും
ഇത് നിന്റെ എന്റെയും പാപ പ്രായശ്ചിത്തം
ദൈവമേ! ഈ നിദ്ര തീരാതിരുന്നുവെങ്കില്‍...
ആഖ്യാനത്തിന്റെ രീതിയും താളവും ഇഷ്ടപെട്ടു പക്ഷെ
ReplyDeleteഎറ്റവും വിമര്‍ശന വിധെയമാക്കെണ്ട വിഷയം കവിതയിലെ ചില പ്രയൊഗങ്ങള്‍ ആണു
പല വരികള്‍ വായിക്കൊമ്പോഴും പഴയ ചില പാട്ടുകളും കവിതകളും അതു പോലെ മനസ്സിലെക്കു ഓടിയെത്തുന്നു
അതയതു കുറെ പ്രയൊഗങ്ങള്‍ പലയിടത്തു നിന്നും മൊഷ്ടിച്ചതു പോലെ തൊന്നുന്നുണ്ടു
ഇര്‍ഷാദ്, ശരിയായിരിക്കാം, പക്ഷെ നേരിട്ട് ഞാന്‍ ഒന്നും തന്നെ മോഷ്ടിച് ഉപയോഗിച്ചിട്ടില്ല. വായിച്ചു മറന്നവ ചിലപ്പോ ഇതില്‍ കയറിക്കൂടിയിരിക്കാം. എഴുതി പരിച്ചയികുമ്പോ എപ്പോഴെങ്കിലും സ്വന്തം പ്രയോഗങ്ങള്‍ ലഭിക്കും എന്നാശിക്കുന്നു...
ReplyDelete"സിന്ദൂരരേഖയില്‍ സിന്ദൂരമണിയുമ്പോള്‍
ReplyDeleteസന്താപമെന്തിനു സ്വപ്ന സഖീ" - സ്വയം അറിയാവുന്ന ഉത്തരങ്ങള്‍ എന്തിനു ചോദിക്കുന്നു...
"പത്തു വെളുപ്പെന്ന്‍ നത്തുകള്‍" - ഇത് വായിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് അമ്മുന്റെ കളിക്കുടുക്കയിലെ പാട്ടാണ് - പത്തു പോത്ത്, പൊത്തില്‍ നത്തു :P
എന്തായാലും ഈ ശ്രമം കൊള്ളാം... നീളം കൂടിയ കവിതകളെ എഴുതൂ എന്നാ വാശി ഒന്നും വേണ്ട...keep writing.. all d best!
വിനിത:
ReplyDeleteഅറിയാവുന്നത് ശരിയാകണമെന്നില്ലല്ലോ...
എന്റെ മുത്തച്ഛന്‍ ഇപ്പോഴും "പറയും നത്തുകുരച്ചു ഇനി പത്തു വെളുപ്പ്" അതായത് - നത്തു കുരചാല്‍ പത്തു നാഴികയെയുള്ളൂ നേരം പുലരാന്‍ എന്ന്... രണ്ടര നാഴിക ഒരു മണിക്കൂര്‍. അപ്പൊ ഏകദേശം 2മണി.
ഓ, ഇതൊന്നും എനിക്ക് അറിയില്ലാരുന്നു സര്‍ :)
ReplyDeleteഹൊ..ആഖ്യവും ആഖ്യാതവുമെല്ലാം കറകറക്ട്..ഭായിക്കിങ്ങനെയൊരു കഴിവുള്ളത് സത്യായിട്ടും ഇപ്പഴാട്ടാ അറിയുന്നേ...കവിത കിടു..ഭായിയെ ഇനി ഞാന്‍ പുതുതലമുറയുടെ അയ്യപ്പനെന്നേ വിളിക്കൂ...#ശരിക്കും നന്നായിട്ടാ. :) :)
ReplyDeleteഉള്ളില്‍തട്ടി എഴുതിയതാണോ?അല്ലന്നു തോന്നുന്നു
ReplyDeleteനന്ദി ഷാജിന്‍... ഈ പ്രോത്സാഹനമാണ് പ്രധാനം... താങ്ക്സ്
ReplyDeleteവിന്ചെട്ടാ: എവടെ, നമുക്കതൊക്കെ എങ്ങനെ ഉള്ളില്‍ തട്ടാനാ... ഇതിന്റെ പിന്നിലുള്ള ഒറിജിനല്‍ സംഭവം മറ്റൊരു കവിത ആക്കണമെന്ന് ആഗ്രഹം ഉണ്ട്.
ReplyDelete