Wednesday, June 1, 2011

ഹൃദയത്തില്‍ സൂക്ഷിക്കാന്‍

ഇപ്പൊ സുഹൃത്ത് - പ്രണയ ബന്ധങ്ങള്‍ പരാജയപ്പെടുന്നത് ഒരു അത്ഭുതമല്ല എന്ന നിലയിലാണ്. നിത്യേന അനേകം പേര്‍ ഈ അവസ്ഥയില്‍ എത്തിപെടുന്നു. പലരും പിന്നീട് നിരാശ, ലഹരിക്ക്‌ അടിമപ്പെടല്‍, തുടങ്ങി വിഷാദ രോഗങ്ങളില്‍ വരെ എത്തിച്ചേരുന്നു. വിഷാദ രോഗം പലരെയും പല രീതിയില്‍ ആക്രമിച്ചു കരിയര്‍, സൗഹൃദം, കുടുംബം, ധനസ്ഥിതി എന്നിവയെ താറുമാറാക്കുന്നു. ഇതില്‍ നിന്ന് രക്ഷ നേടുവാനുള്ള പ്രായോഗിക വഴികളെപറ്റി ആണ് ഈ പോസ്റ്റ്‌.


ജീവിതത്തില്‍ ആദ്യമായി ഒരു പ്രണയ കഥയിലെ കഥാപാത്രം ആകുന്നത് സ്കൂളില്‍ പഠിക്കുമ്പോഴാണ്. അന്ന് ഒരു മുതിര്‍ന്ന സുഹൃത്തിന്റെ പ്രണയം പ്രണയിനിയെ അറിയിക്കുക എന്നതായിരുന്നു എന്റെ ദൌത്യം. പ്രണയിനി എന്റെ സഹോദരിയുടെ കൂട്ടുകാരിയും കൂട്ടുകാരന്റെ സഹോദരിയും. എന്നിരുന്നാലും ഏല്‍പിച്ച കാര്യം നടത്തി. അന്ന് കൊള്ളാത്ത അടിയുടെ വേദന ഇപ്പോഴും നെഞ്ചിലുണ്ട്. ഈ കഥയിലെ നായികാ നായകന്മാര്‍ ഒടുവില്‍ ഒന്ന് ചേരുകയും വിവാഹം കഴിച്ചു മക്കളുമായി സസുഖം ജീവിച്ചു വരികയും ചെയ്യുന്നു...


പക്ഷെ പ്രണയത്തിന്റെ വേദന മനസ്സിലാക്കിയത് പ്രണയിച്ചു അവസാനം പ്രണയം നഷ്ടപെട്ടപോഴാണ്. അടുത്ത ചില സുഹൃത്തുക്കളുടെ സഹായത്താല്‍ ഈ പ്രശ്നത്തില്‍ നിന്നും വളരെ വേഗം കരകേറുകയും ചെയ്തു. പിന്നീട് വളരെ അധികം പേരുടെ പ്രണയ പരാജയ കഥകള്‍ കേള്‍ക്കാനിടയായി. വിഷമത്തോടെ പറയട്ടെ, ഇവിടെ ചെന്നൈയില്‍ വളരെ അടുത്തിടപഴകിയ രണ്ടുപേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കാല യവനികയ്ക്ക് പിന്നില്‍ മറഞ്ഞു. രണ്ടുപേരും ജീവിതത്തില്‍ നിന്ന് രാജിവച്ചത് പ്രണയ പരാജയം മൂലമായിരുന്നു.


സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റ് വഴി അടുപ്പതിലായ ഒരു കൂട്ടുകാരന് ഏതാനും മണിക്കൂര്‍ സംസാരിച്ചപ്പോള്‍ പ്രണയ പരാജയം സംഭവിച്ചിട്ടുണ്ടെന്ന് അറിവായി. കോളേജ് കുമാരനായ ഇവനെ പിന്നീട് ചില കഥകളും കാര്യങ്ങളും പറഞ്ഞു തിരിച് നേരെയാക്കി എടുത്തു.

മറ്റൊരു സ്ത്രീ സുഹൃത്തിന്റെ പ്രശ്നം തന്റെ വിവാഹ ജീവിതത്തിലെ പരാജയമായിരുന്നു. മാനസികമായി സമനിലയിലല്ലാത്ത ആളെ നിര്‍ബന്ധിച്ച്, പല കാര്യങ്ങളും ഒളിച്ചു വച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. വിഷാദരോഗം ബാധിച്ച അവസ്ഥയിലായിരുന്നു ഈ സുഹൃത്ത്. പിന്നീട് ഈ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. ഇതെഴുതുമ്പോഴും ഇവരുടെ വിവാഹമോചനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ആയിട്ടില്ല...

ഇത്തരത്തില്‍ പെട്ട വ്യക്തിബന്ധ പരാജയത്തില്‍പെട്ടവര്‍ ആദ്യം വളരെയധികം നിരാശയിലാകും. പെണ്‍കുട്ടികള്‍ വളരെയധികം കണ്ണീരോഴുക്കുകയും, ആണ്‍കുട്ടികള്‍ ലഹരിക്കടിമപ്പെടുകയും സാധാരണം. ഇത് ഒരു പെട്ടെന്നുള്ള രക്ഷപെടല്  ശ്രമം മാത്രമാണ്. നിങ്ങളുടെ പ്രശ്നങ്ങള്‍ കരയുമ്പോള്‍ ഒരു പരിധിവരെ കുറയുമായിരിക്കാം. പക്ഷെ ഇതില്‍ നിന്ന് രക്ഷ നേടുവാനുള്ള വഴിയിലേക്ക് മനസ്സിനെ നയിക്കുക തന്നെ വേണം.

നിരാശ - ചില ലക്ഷണങ്ങള്‍: ഉറക്കമില്ലായ്മ, സംസാരിക്കാതിരിക്കുക, പെട്ടെന്നുള്ള ദേഷ്യം, പെട്ടെന്ന് ഇമോഷണല്‍ ആകുക, etc

പ്രണയ നൈരാശ്യം ഹൃദയാഘാതം പോലെ തന്നെ ഹൃദയത്തെ ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഒരുദിവസം കൊണ്ട് എല്ലാം ശരിയാക്കാനുള്ള കുറുക്കുവഴികള്‍ (മരുന്നുകള്‍, പാനീയങ്ങള്‍)  ഉപേക്ഷിക്കുക. എല്ലാം സാവധാനം ശരിയാകട്ടെ. ശരിയാകുകയും ചെയ്യും.

ചില പരിഹാര മാര്‍ഗങ്ങള്‍
കാലം മായ്ക്കാത്ത മുറിവുകളില്ല. ആ മുറിവുകള്‍ വേഗം മായാന്‍ നമ്മള്‍ കൂടി ഒന്ന് സഹായിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പം.
അടുത്ത സുഹൃത്തുക്കളുണ്ടോ..?
അമ്മയോ/അച്ഛനോ ആണോ അടുത്ത സുഹൃത്ത്?
എങ്കില്‍ ഇവരുടെ കൂടെ വളരെ നേരം സമയം പങ്കിടുക. ഒറ്റക്കിരിക്കുകയെ ചെയ്യരുത്.

ഉറക്കം: കൂടുതല്‍ നേരം ഉറങ്ങുക. രാത്രി 11 മണി മുതല്‍ രാവിലെ 9 മണിവരെയുള്ള സമയങ്ങളില്‍ ഉറങ്ങി ശീലിക്കുക. ശരീരത്തിലെ അട്രെനലിന്‍ ഗ്രന്ഥിയുടെ പുനര്ജീവനം ഈ സമയത്താണ്. അതുകൊണ്ട് താമസിച്ച് ഉറങ്ങള്‍ ഒഴിവാക്കുക. ഉറക്കഗുളികകള്‍ കഴിക്കുകയെ ചെയ്യരുത്. താഴ്ന്ന താപനിലയില്‍ ഉറങ്ങുക. എയര്‍ കണ്ടിഷനര്‍ ഉണ്ടെങ്കില്‍ താപനില താഴ്ത്തി വക്കുക.

തനിയെ ഉറങ്ങാതിരിക്കുക - അതിനര്‍ത്ഥം കൂടെ ഒരു സുഹൃത്തിനെ തയ്യാറാക്കുക എന്നത് തന്നെ. പുസ്തകമാകട്ടെ ആ സുഹൃത്ത്. നല്ല രസകരമായ ചില പുസ്തകങ്ങള്‍ കണ്ടുപിടിച്ചു, ഏതാനും പേജുകള്‍ മാത്രം വായിച്ചു ഉറക്കത്തില്‍ എത്തുക.

വെള്ളം കുടിക്കല്‍ - ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. വെള്ളമോഴിച്ചുള്ള കുടി ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുന്നത് തന്നെ നിങ്ങളുടെ മൂഡ്‌ നല്ലതാക്കും. ദിവസവും 8 മുതല്‍ 12 ഗ്ലാസ്‌ വരെ വെള്ളം കുടിക്കുക. ഓര്‍ക്കുക: ഒരിക്കലും നിരാശയാല്‍ മദ്യത്തില്‍ അഭയം തേടാതിരിക്കുക. മദ്യം നിങ്ങളെ തളര്‍ത്തി, നിങ്ങളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തന ശേഷിയെ തകരാറിലാക്കും. മാത്രമല്ല പിന്നീട് നിങ്ങള്‍ ഇതിനു അടിമയായി തീരുകയും ചെയ്യും.

ഭക്ഷണം. ഇഷ്ടഭക്ഷണം രുചിയോടെ ആസ്വദിച്ചു കഴിക്കുക. സുഹൃത്തുക്കളോട് കൂടി ആവാം. ഗുരുനാഥന്റെ വാക്കുകള്‍ - [ഭക്ഷണം പകുത്തു കഴിക്കണം]. ധാരാളം പച്ചക്കാറികള്‍, ഇലക്കറികള്‍ എന്നിവ കഴിക്കുക. സുഹൃത്തുക്കളെ, നിങ്ങളുടെ ഉത്തരവാദിത്വമാണ് ഇങ്ങനെ ഒരാളെ കൊണ്ടുപോയി ഭക്ഷണം കഴിപ്പിക്കുക എന്നത്. കാപ്പി, ഐസ് ക്രീം ഇവ ഒഴിവാക്കി ഉറങ്ങുന്നതിനു 3-4 മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കുക, ചായ നല്ലതാണ്.

മറ്റു ചില നുറുങ്ങുകള്‍
  • നിങ്ങള്‍ ഉറങ്ങുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ നല്ല സുഗന്ധം പരത്തുന്ന പൂക്കള്‍ വൈക്കുന്നത് നല്ലതാണ്. ഇത് നിങ്ങളെ കൂടുതല്‍ ഉത്സാഹവാന്‍ ആക്കും. [അരോമ തെറാപ്പി]
  • മനസ്സിനെ വേദനിപ്പിക്കുന്ന തരം സിനിമകള്‍, പാട്ടുകള്‍, കഥകള്‍ ഇവ ഒക്കെ കുറച്ചു നാളത്തേക്ക് ഒഴിവാക്കുക.
  • കൂടുതല്‍ സമയവും കാറ്റും വെളിച്ചവും ഉള്ള സ്ഥലങ്ങളില്‍ ചെലവഴിക്കുക.
  • പോസിറ്റീവ് എനര്‍ജി നല്‍കുന്ന പാട്ടുകള്‍ കേള്‍ക്കുക. [മ്യൂസിക്‌ തെറാപ്പി]
  • ധ്യാനം: കണ്ണടച്ച് മനസ്സിനെ ഏകാഗ്രമാക്കി, ശ്വാസഗതി നിയന്ത്രിച്ചു സാവധാനമാക്കുക. ശ്വാസം സാവധാനം ഉള്ളിലെക്കെടുത്തു മൂന്നു മടങ്ങ്‌ സമയം കൊണ്ട് പുറത്തേക്ക് വിടുക.


ഓര്‍ക്കുക: നിങ്ങളുടെ സുഹൃത്തിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. കൂടുതല്‍ നിരാശയിലെക്കാണ് നീങ്ങുന്നതെങ്കില്‍ ഉടന്‍ ഒരു സൈക്കോലജിസ്റ്റന്റെ സഹായം തേടുക.


കടപ്പാട്: http://www.getreadyforlove.com/brokenheart.htm

ഭാവുകങ്ങള്‍ നേരുന്നു. ലോക സമസ്ത സുഖിനോ ഭവന്തു

4 comments:

  1. കമന്റിടണമെന്ന ആഗ്രഹത്തോടെ ഇന്നലെ എത്തിയപ്പോള്‍ ഇവിടെ കമന്റ് ബോക്സില്ല
    ഇന്നാണെങ്കില്‍ എന്റേല്‍ കമന്റാന്‍ ഒന്നുമില്ല


    എന്നാലും പറയാം....

    നിങ്ങളടെ അനുഭവകഥ നന്നായി ആര്‍ക്കേലുമൊക്കെ ഗുണമാവുമല്ലോ...

    ReplyDelete
  2. അനോണിമസ് ആയി കമന്റിട്ടാമതിയൊ? ഈ ബ്ലോഗ് കൊണ്ട് എന്താ ഉദ്ദേശിച്ചത്? പിരിയുന്നത് സ്വാഭാവികമാണെന്നോ അതോ കാലഘട്ടത്തിന്റെ ആവശ്യകതയെന്നോ? പ്രണയ പൊളിഞ്ഞിട്ട് ആത്മഹത്യ ചെയ്ത ആരെയും അറിയാത്തതു കൊണ്ട് എനിക്ക് താങ്കളുടെ ടിപ്സ് എത്ര യുണീക്ക് ആണെന്ന് മനസിലാവുന്നില്ല. ഇതു കൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടാവുമെങ്കില്‍ താങ്കള്‍ ചെയ്തത് ഒരു സാമൂഹ്യ നന്‍മ തന്നെ. #കീപ്പ് റൈറ്റിങ്ങ്

    ReplyDelete
  3. വായിചോന്നും നോക്കില്ല സംഭവം കിടു ആയിട്ടൊണ്ട്..... എങ്ങിനെ പറ്റുന്നു ഇത്രേം വലിയ പോസ്റ്റ്‌ ഒക്കെ ടൈപ്പ് ചെയ്തു ഉണ്ടാക്കാന്‍ ?

    പിന്നെ പ്രണയ നൈരാശ്യത്തിന് ദിനേശ് ബീഡി ബെസ്റ്റ് ആണ്...

    ---
    എന്ന് മഹാനായ അനോണി

    ReplyDelete
  4. പണ്ടത്തെ വേണു നാഗവള്ളി ലൈന്‍ ഒക്കെ ഇപ്പൊ കുറവാണെന്ന് തോന്നുന്നു. എങ്കിലും പോസ്റ്റ്‌ നന്നായിട്ടുണ്ട്

    ReplyDelete

Click here to visit JunctionKearala.com