തെരഞ്ഞെടുപ്പ് ചൂടു പിടിക്കുകയാണ്. ചാണ്ടിയുദെ കുഞ്ഞാലിയെ പിണങ്ങിയ നേതാവും ശശിയെ പുണ്യാളനും ഹോക്കികളിക്കുകയായിരുന്നു. രാജ്യം മറന്ന ഈ കളി, ഇപ്പൊള്‍ സമാധാനത്തോടെ കളിക്കാന്‍ ഇവര്‍ക്കു മാത്രമേ പറ്റൂ. ജനങ്ങളെ ഭരിക്കുന്ന ഇവരുടെ അഹങ്കാരം നമ്മള്‍ എല്ലാ വാര്‍ത്തകളിലും കാണുന്നതല്ലെ!
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ ഒരു സംഘവും, ഭാരതമൊട്ടാകെ മറ്റൊരു സംഘവും കൊള്ളനടത്തി.
ആ, ഇനിയാണു നിങ്ങളുടെ ഊഴം. ആരാണു വലിയ കൊള്ള നടത്തിയതെന്നു നിങ്ങള്‍ക്ക് തോന്നുന്നത് അവരെ തെരഞ്ഞെടുക്കാം. പകരം നിങ്ങള്‍ക്ക് പോക്കറ്റ് നിറക്കുന്ന വെളുത്ത ചിരിയും, എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായ ആത്മഹത്യ കുറിപ്പും കിട്ടും.(ഫോട്ടോ കാര്‍ഡ് , റേഷന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധം).
ചാണ്ടി, അച്ചു, അന്തോണി ത്രയം കയ്യടക്കിയ മീഡിയ തിരിച്ചു പിടിച്ചുകൊണ്ടാണു അരാഷ്ട്രീയ വാദികളുടെ വരവ്.
തലക്കെട്ടു തകര്‍ത്തു: എന്‍റെ നേതാവ് കള്ളനാണ്, (കള്ളന് കഞ്ഞി വെച്ചവനാണ്)
ഇന്ത്യയെന്നോ ജനങ്ങളെന്നോ പ്രസംഗിക്കുന്നതിന് പകരം, ഞാന്‍, എന്‍റെ പാര്‍ട്ടി എന്നു പ്രസംഗിക്കുന്ന ഈ കള്ളന്‍മാരെ യുവതലമുറ തിരസ്കരിച്ചത് പെട്ടെന്നാണ്. അണ്ണന്‍ ഭക്ഷണം കഴിക്കാതെ സമരം തുടങ്ങിയപ്പൊ യുവതലമുറ ആരാധിക്കുന്ന സാമൂഹ്യ, വിദ്യാഭ്യാസ വിനോദ മേഖലകളിലെ എല്ലാ പ്രധാനികളും പിന്തുണച്ചു.
ഇതിനു ശേഷം കണ്ടത് അടിയന്തരാവസ്ഥക്ക് ശേഷം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു.
കാര്യം ഇങ്ങനെയെത്തിയപ്പൊ, കള്ളത്രയം മാധ്യമങ്ങളെ ആക്രമിക്കുന്ന പതിവു പരിപാടി തുടങ്ങി. ഒരാളെ കയ്യേറ്റം ചെയ്തു. പൊതുവായി ക്വട്ടേഷന്‍ കാരെന്ന് വിളിച്ചപ്പൊ, നടപടി പൂര്‍ത്തിയായി.
വാരഫലം: സാധാരണക്കാരുടെ വില വര്‍ദ്ധിക്കും. നേതാക്കളുടെ വില കുറയും. ശുഭം.
മൊബൈലില്‍ പ്രസിദ്ധീകരിച്ചത്.
No comments:
Post a Comment