Tuesday, March 8, 2011

രാഷ്ട്രീയ വാരഫലം. - മാര്‍ച്ച്‌

തെരഞ്ഞെടുപ്പു സ്പെഷ്യല്‍..

തലക്കെട്ട്‌ കണ്ടോ? കണ്ടിട്ടെന്താ..? ചന്തയില്‍ പോയാല്‍, എളവനും വെള്ളരിയും തെരഞ്ഞെടുക്കാം... ഇവിടെ എന്തോന്ന് തെരഞ്ഞെടുക്കാന..? കുറെ കടല്‍ കിഴവന്മാര്‍.. അതിലെ ഒന്നിനും കൊള്ളാത്തവന്മാരില്‍ ഒരുത്തനെ തെരഞ്ഞെടുക്കാം... തമ്മിലടിയും തെറിവിളിയും മുണ്ടുപോക്കലും ഒക്കെയായി പിന്നെ അവര്‍ കൂട്ടത്തിലെ തിരു മണ്ടനെ രാജാവാകും... ഇതാണ് മൊത്തത്തിലുള്ള ഭാവി...

ഒരു പക്ഷത്തില്‍ മാത്രം ഒരു കുട്ടിയുണ്ട് ഗോദയില്‍... പക്ഷെ ഗോദയില്‍ ഇറങ്ങുന്നതിനു മുന്‍പേ കുട്ടിയെ ഒരു വടി കാണിച്ചു വടിയാക്കി, കണ്ട എതിര്‍പക്ഷ കാരണവര് വെറുതെ ഇരിക്കുമോ...? അങ്ങേരും പഴയ കാഞ്ഞിരവടി എടുത്തു മിനുക്കി.. കുട്ടിക്ക് ഗോദയില്‍ ഇരങ്ങണമോ എന്ന് ശങ്ക... ഇനി ഒരു കുഞ്ഞിന്റെ കഥയും ഉണ്ട്... കണ്ണടച്ചും കണ്ണ് തുറന്നും പാല് (അതോ റബ്ബര്‍ പാലോ) കുടിച്ച കുഞ്ഞിനു ഇപ്പൊ ഭയങ്കര ഡിമാണ്ട് ആണ്. എന്തായാലും കിങ്ങിനിക്കുട്ടന്റെ കൂടുകാര്‍ ചില്ലപോ, എന്തേലും പറഞ്ഞു മയക്കി കുഞ്ഞിനേയും കൂടുകരെയും പിടിച്ചേക്കും...

കേരളത്തിന്‌ ദേശീയ പക്ഷി, മൃഗ, പൂവാദികള്‍ ഉണ്ട്... എന്നാല്‍ പൂക്കാരന് മാത്രം ഒരു രക്ഷയുമില്ല... കേരളത്തില്‍ വന്‍ പൂകൃഷി നടത്തി പൂ വില്പനയ്ക്ക് കളമോരുക്കാനാണ് ഇത്തവണ പ്ലാന്‍... ദൈവത്തിനോ പിശാചിണോ അറിയാം... ജനങ്ങള്‍ക്ക്‌ ഒന്നും അറിയില്ല, അറിയുകയുമില്ല.

ലോട്ടറി എന്നാല്‍ ഭാഗ്യം... ജനങ്ങള്‍ പണ്ടേ തെളിയിച്ചു, ഓണ്‍ലൈന്‍ ആയാലും ഓഫ്‌ലൈന്‍ ആയാലും തങ്ങള്‍ക്കു ഭാഗ്യം ഇല്ലായെന്ന്... കാരണവര്‍ക്കില്ലാത്ത ഭാഗ്യം ജനങ്ങള്‍ക്കുണ്ടാകുമോ..? ഏതായാലും കാരണവര്‍ക്ക്‌ 70 കഴിഞ്ഞാണ് ശുക്രന്‍ വരുന്നതെന്ന പണ്ട് ലേഖകന്റെ ഗുരു പറഞ്ഞത് ഫലിച്ചു... സ്വര്‍ഗത്തില്‍, മുഖ്യമന്ത്രി ആയിരിക്കുമ്പോ ചെന്നാല്‍ വി.ഐ.പി ക്ലാസ് കിടയ്ക്കുമോ?

ഇനി ഈ വാരം ജനങ്ങളുടെ സാമാന്യ ഫലം നോക്കാം.
മന:സമാധാനം കുറയും... കര്‍ണ്ണ-നേത്ര രോഗങ്ങള്‍ ഉണ്ടാകാം. ബിവേരെജ് ല്‍ പോകാത്തവര്‍ക്കും ക്യു നില്‍കാന്‍ ഉടനെ സാധ്യത കാണുന്നു... അടുത്തകാലത്ത് കാണാതിരുന്നവരെ ചിരിച്ച മുഖത്തോടെ കാണാന്‍ സാധ്യത ഏറെ. ഇതൊക്കെ സാമാന്യ ഫലം.

പ്രിയ വായനക്കാരാ, നിയമങ്ങള്‍ നിര്‍മിക്കുകയോ, ജന നന്മയ്ക്കായി അവ ഉപയോഗിച്ച് പ്രൊജക്റ്റ്‌ കല്‍ തുടങ്ങുകയോ ആണോ നല്ല ഭരണ കര്‍ത്താവിന്റെ ഉത്തരവാദിത്വം..? അതെ എന്ന് തോന്നിയേക്കാം, അതുകൊണ്ട് പറയട്ടെ, നിയമങ്ങളോ പദ്ധതികളോ നടപ്പിലക്കുന്നവര്‍ അല്ലെ യഥാര്‍ഥ രാജ്യ-ജന സ്നേഹികള്‍..? ഇങ്ങനെയാണെങ്കില്‍ ഓരോ സ്ഥാനാര്‍ഥി (എന്തൊരു പേര്.. അവര്‍ക്ക് സ്ഥാനം മതി, അത് മാത്രം) യെയും അവരുടെ നേട്ടങ്ങള്‍ നടപ്പില്‍ വരുത്തിയതിന്റെ പേരില്‍ മാര്‍ക്കിട്ടു വോട്ട് ചെയ്താല്‍, വായനക്കാരാ നിങ്ങളുടെ ശനി ദശയുടെ കാഠിന്യം കുറയും...

1 comment:

  1. ;-))

    എന്റമ്മേ ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ നമ്മടെ ചേര്‍ത്തല മണ്ഡലത്തിലെ 29 (തലതിരിഞ്ഞോ വാ ) വയസ്സുള്ള 'യൂത്ത് ഐക്കണ്‍' ഒക്കെ എങ്ങനാ വിജയിക്കുന്നെ

    ReplyDelete

Click here to visit JunctionKearala.com