Monday, February 14, 2011

എന്താണ് സ്പെക്ട്രം അഴിമതി? ചില കുറിപ്പുകള്‍.

176000 കോടി രൂപയുടെ നഷ്ടം ഇന്ത്യയുടെ ഖജനാവിന് നഷ്ടം വരുത്തിയെന്ന സീ ഏ ജിയുടെ റിപ്പോര്‍ട്ട്‌ ആണ് സ്പെക്ട്രം അഴിമതി പുറത്തുവരാന്‍ കാരണം. എന്താണ് സ്പെക്ട്രം അഴിമതി? കുറെ മാസങ്ങളായി ഈ ചോദ്യത്തിന് ഉത്തരം തേടി ഇന്റര്‍നെറ്റ്‌ ല്‍ അലഞ്ഞു. ഒടുവില്‍ മേല്പറഞ്ഞ ഒറിജിനല്‍ സീ ഏ ജി റിപ്പോര്‍ട്ട്‌ എന്‍ ഡി ടിവി യുടെ സൈറ്റ് ല്‍ നിന്ന് ലഭിച്ചതിനു ശേഷമാണു ഇതേപറ്റി ഒരു ധാരണയുണ്ടായത്.

സ്പെക്ട്രം അഴിമതി യഥാര്‍ത്ഥത്തില്‍ സര്‍കാരിനു നഷ്ടം വരുത്തുകയാണ് ചെയ്ടത്. 176000 കോടി രൂപ ഒരു വ്യക്തിയും കൈപറ്റിയതായല്ല നിലവിലുള്ള കേസ്.

നമ്മള്‍ സ്ഥിരമായി വാര്‍ത്തകളില്‍ കേള്‍ക്കുന്ന ബിനാമി അഴിമതിയാണ് യഥാര്‍ത്ഥത്തില്‍ സ്പെക്ട്രം വിഷയത്തിലും നടന്നിരിക്കുന്നത്. ഒരാള്‍ മറ്റൊരാളിന്റെ പേരില്‍ ലൈസെന്‍സ് വാങ്ങുകയും എന്നിട്ട് അത് മറിച്ചു വിറ്റു കാശ് സമ്പാദിക്കുകയും ചെയ്യുക എന്ന ലളിതമായ ബിസിനസ്‌. ഈ അഴിമതിയെക്കുറിച്ച് പഠിക്കുമ്പോള്‍ ഏതൊരു അഭ്യസ്ത വിദ്യനും സ്വയം അപമാനം തോന്നും. നമ്മള്‍ നമ്മളെ സേവിക്കുവാന്‍ വേണ്ടി തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ എന്തൊക്കെയാണ് രാജ്യത്തിന്റെ പൊതു സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലൂടെ സമ്പാദിക്കുന്നത്..? അവര്‍ എല്ലാം തുച്ചമായ വിലക്ക് കോര്‍പറെറ്റ്കള്‍ക്ക് വില്‍ക്കുന്നു. ഈ കമ്പനികള്‍ വലിയ ലാഭം എടുക്കുകയും അത് വഴി നമ്മളെ തന്നെ കൊള്ളയടിക്കുകയും ചെയ്യുന്നു. നമ്മള്‍ നമ്മളെ കൊള്ളയടിക്കുന്നതിനായി തെരഞ്ഞെടുക്കുന്നതാണ് ഈ ജനപ്രതിനിധികളെ, കഷ്ടം!.

സ്പെക്ട്രം അഴിമതിയുടെ കണക്കുകളും പ്രധാന വിവരങ്ങളും

1. 2001 ലെ വിലക്ക് 2007 ല്‍ ലൈസെന്‍സ് കൊടുത്തു. ഇത് വഴി 53523[1] കോടിയുടെ നഷ്ടം.
2. പ്രധാന മന്ത്രി, നിയമകാര്യ മന്ത്രി, ധനകാര്യ സെക്രട്ടറി, ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് സെക്രട്ടറി, ധനകാര്യ പ്രതിനിധി എന്നിവരുടെ എതിര്‍പ്പിനെ അവഗണിച്ചു ലൈസെന്‍സ് നല്‍കി.
3. പല പ്രധാന തിയതികളും പെട്ടെന്ന് തീരുമാനിച്ചു. (അപേക്ഷ നല്‍കേണ്ട അവസാന തിയതി)
4. ആദ്യം വന്നവര്‍ക്ക് ആദ്യം കൊടുക്കുക എന്ന നിയമം മാറ്റി എഴുതി..
5. നിലവില്‍ 2ജി ലൈസെന്‍സ് ഉള്ള കമ്പനികള്‍ 2.75ജി വരെ നല്‍കുന്നുണ്ട്. അങ്ങനെ വരുമ്പോ 2ജി ഉം 3ജി യും വില താരതമ്യം ചെയ്യാം. ഇങ്ങനെ നോക്കിയാല്‍ ഡി.ഓ.ടി.ക്ക് 152038 കോടി രൂപ ലൈസെന്‍സ് ഫീ ആയി ലഭിക്കണം എന്നാല്‍ 12386 കോടി രൂപ മാത്രമാണ് ലഭിച്ചത്. നഷ്ടം - 139652 കോടി രൂപ.
6. അടീഷണല്‍ സ്പെക്ട്രം അനുവദിച്ചതില്‍ കൂടെ ഭീമമായ നഷ്ടം

ഇവയൊക്കെയാണ് ഈ അഴിമതിയുടെ പ്രധാന വിവരങ്ങള്‍. യഥാര്‍ത്ഥത്തില്‍ ഇത് വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ എല്ലാം വിദഗ്ധമായി പ്ലാന്‍ ചെയ്തു നടപ്പിലാക്കുകയായിരുന്നു. ഈ അഴിമതിമൂലം നഷ്ടം വന്നത് സാധാരണക്കാരായ നമുക്കാണ്. അന്വേഷണങ്ങളും നടപടികളും പുരോഗമിക്കുമ്പോഴും ഉണ്ടായ നഷ്ടം തിരിച്ചു പിടിക്കാന്‍ ഒരു മാര്‍ഗവും ഇല്ല. ഒരു രാജയെ ജയിലില്‍ അടച്ചാലും, ഈ അഴിമതി തീരുന്നില്ല. ജനങ്ങള്‍ക്ക്‌ പ്രയോജനമുള്ള തരത്തില്‍ ഈ കമ്പനികളില്‍ നിന്ന് നഷ്ടം വന്ന തുക കോടതി തിരിച്ചു പിടിക്കട്ടെ.

[1]. 5. നവംബര്‍ 2007. ല്‍ എസ് ടെല്‍ ലിമിറ്റഡ് എന്ന കമ്പനി പ്രധാന മന്ത്രിക്കു നല്‍കിയ കത്തില്‍, ലൈസെന്‍സ് തുകയായി 6000.കോടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. പിന്നീട് 27. ഡിസംബര്‍ 2007. ല്‍ ഈ തുക 13752 കോടിയായി വര്‍ധിപ്പിച്ചു.എന്നാല്‍ 8825 കോടി രൂപ മാത്രമേ വാങ്ങിയുള്ളൂ. ഇങ്ങനെ നോക്കുമ്പോഴാണ് ആകെ 157.ലൈസെന്‍സ് കളുടെ ആകെ തുകയായ 65909.കോടി രൂപയില്‍ ലഭിച്ച 12386 കോടി കുറച്ച തുകയായ 53523 കോടി നഷ്ടം ആയി കണക്കാക്കുന്നത്.

96. പേജ് ഉള്ള സീ.ഏ.ജി റിപ്പോര്‍ട്ട്‌ ഇല്‍ നിന്ന് മനസിലായ ഭാഗങ്ങളുടെ ഭാഗികമായ വിവരമാണ് ഇത്.

No comments:

Post a Comment

Click here to visit JunctionKearala.com