Wednesday, February 2, 2011

കേരളത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍

ഷൊറണൂര്‍ ത്രാങ്ങാട്ടിരിയില്‍ ഇന്നലെ സംഭവിച്ച ദുരന്തത്തില്‍ പന്ത്രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. ഉത്സവ സീസണ്‍ ആരംഭിച്ച വേളയില്‍ ഈ ദുരന്തം പല മുന്നറിയിപ്പും നല്‍കുന്നുണ്ട്. പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവത്തോട് അനുബന്ധിച്ച് കരിമരുന്നു പ്രയോഗം കേരളത്തില്‍ സാധാരണയാണ്. എന്നാല്‍, അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഭരണാധികാരികള്‍ വേണ്ടത്ര മുന്‍ കരുതലുകള്‍ എടുക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ അപകടം.

കേരളത്തില്‍ വെടിമരുന്നു അപകടം ഇത് ആദ്യമായല്ല നടക്കുന്നത്. അതീവ ജാഗ്രതയോടെ ഉപയോഗിക്കണ്ട രാസ പദാര്‍ത്ഥങ്ങളാണ് കരിമരുന്നു പ്രയോഗത്തിനായി ഉപയോഗപ്പെടുത്തുന്നത്. ഇവക്കു ഒരു ബോംബിനെക്കാള്‍ സ്പോടന ശേഷി ഉണ്ടാകും കാരണം, ശേഖരിച്ചിരിക്കുന്ന അളവ് വളരെ കൂടുതല്‍ അന്ന് എന്നതുകൊണ്ട്‌ തന്നെ. ഇത്തരത്തില്‍ വെടിമരുന്നു നിര്‍മാണ ശാലകള്‍ നടത്തുന്നതിന് മതിയായ നിയമ വ്യവസ്ഥകള്‍ ഉണ്ട്. എന്നാലും ഇത് നടപ്പില്‍ വരുത്തുന്നതിന് വകുപ്പുകളും ഭരണ തലവന്മാരും പരാജയപ്പെടുന്നു. എന്ത് കാര്യങ്ങളും പരാജയപ്പെടുന്നത് അതാതു കാര്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പിന്റെ നേതൃ ഗുണ അപചയത്തില്‍ (Lack of Leadership) കൂടിയാണ്.

മേല്‍പ്പറഞ്ഞ അപകടം നടക്കുന്നതിനു ഒരാഴ്ച മുന്‍പ് സംഭവ സ്ഥലം സന്ദര്‍ശിച്ച റവന്യു ഉദ്യോഗസ്ഥരെക്കുറിച്ച് എങ്ങനെയാണ് വിശേഷിപ്പിക്കുക? ഇവരുടെ യഥാവിധി റിപ്പോര്‍ട്ട്‌ എത്തേണ്ട സ്ഥലത്ത് എത്തുകയും കൃത്യമായി നടപടികള്‍ എടുക്കുകയും ചെയ്തിരുന്നെങ്കില്‍, ഈ അപകടം ഒഴിവാക്കാമായിരുന്നു. പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് ഇനിയെങ്കിലും വകുപ്പ് മേധാവികള്‍ പരിശോധിക്കേണ്ടത്.
1 സ്പോടന ശേഷിയുള്ള രാസവസ്തുക്കളുടെ ക്രയ വിക്രയങ്ങള്‍ ബോംബ്‌ നിര്‍മാണ വസ്തുക്കളുടെ കാര്യത്തില്‍ എന്നപോലെ നിയന്ത്രണത്തില്‍ വരുത്തുക.
2 ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പൂര്‍ണമായും നിയമത്തിന്റെ കീഴില്‍ കൊണ്ട് വരിക
3 ലൈസെന്‍സ് നിര്‍ബന്ധമാക്കുകയും ഇങ്ങനെയുള്ള പ്രവര്‍ത്തകരെ സദാ നിരീക്ഷണ വിധേയമാക്കുകയും ചെയ്യുക.
4 ഏതു ക്ഷേത്രത്തിലോ ആരാധനാലയങ്ങളിലോ കരിമരുന്നു പ്രോയഗം നടത്തിയാലും, അവയുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായും നിയമത്തിന്റെ കീഴില്‍ വരുത്തുകയും, അവരുടെ തന്നെ ചെലവില്‍ സുരക്ഷ സൌകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
5 ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിക്കും സുരക്ഷ മുന്കരുതലുകളെ പറ്റി ട്രെയിനിംഗ് നല്‍കുകയും ഇവര്‍ക്ക് ഓരോരുത്തര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുക.
6 ഇങ്ങനെയുള്ള നിര്‍മാണശാലകളെ ഫയര്‍ ഫോഴ്സ്ന്‍റെ നിരീക്ഷണത്തില്‍ ആക്കുക.
7 മതിയായ സ്ഥല സൌകര്യങ്ങള്‍ ഇല്ലാത്ത ആരാധനാലയങ്ങളില്‍ കരിമരുന്നു പ്രയോഗം ഒഴിവാക്കുക

നമ്മുടെ രാജ്യത്ത് ഭരണ രംഗത്തും സര്‍ക്കാര്‍ വകുപ്പുകളിലും ജനപ്രതിനിധികളിലും കാണുന്ന നേതൃ പാടവത്തിന്റെ അപചയമാണ് ഈയ്യിടെയായി ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്തിക്കപ്പെടുന്നതിന്റെ മുഖ്യ കാരണം. അഴിമതിയും വിലക്കുവാങ്ങലും വ്യാപകമാകുമ്പോള്‍ അജ്ഞരായ ജനങ്ങള്‍ ബാലിയാടുകളാകുന്നു. ഇനിവരുന്ന ഉദ്യോഗസ്ഥ തലമുറകളും പൊതുപ്രവര്‍ത്തകരും പുരോഗതിയുടെ പാതയില്‍ രാജ്യത്തെ നയിക്കുമെന്നും ജനങ്ങള്‍ക്ക്‌ സുരക്ഷ ഉറപ്പാക്കി അപകടങ്ങളെ മുന്‍കൂട്ടി കണ്ടു സുരക്ഷ നടപ്പാക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

No comments:

Post a Comment

Click here to visit JunctionKearala.com