നെഞ്ചിലേ നീറ്റലില്‍ ഞാന്‍ വച്ചു നീട്ടിയ
കണ്ണീരില്‍ ചാലിച്ച ചെമ്പനീര്‍ പൂ
കണ്ണീരില്‍ മുങ്ങി നീ മനസ്സാലെ വാങ്ങുമ്പോള്
കണ്ടു ഞാന്‍ നിന്‍ ചുണ്ടില്‍ കള്ളച്ചിരി
അന്നെന്റെ കണ്ണിലെ ശൃംഗാര മുനയേറ്റ്
നീ തന്ന സമ്മാനമീ പുഞ്ചിരി
എന്‍ പ്രേമ ലാളന നിറയുന്ന കൊഞ്ചലിന്
മറുവാക്ക് തന്നതും പൊന് പുഞ്ചിരി
ഒടുവില്‍ നീ മിണ്ടാതെ ഇരുളില്‍ മറഞ്ഞപ്പോള്
മനസ്സില്‍ നിറഞ്ഞതാ പൊന്‍ പുഞ്ചിരി
മനസ്സിലെ വേദന വാക്കില്‍ മറയ്ക്കുമ്പോള്
എന്‍ മിഴിനീരിലും ചെറുപുഞ്ചിരി!
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Monday, February 13, 2012
Sunday, January 8, 2012
വേദന
ഇലകളനങ്ങാത്ത അഗ്നിമുഹൂര്‍ത്തത്തില്‍
വിങ്ങുന്ന നാഡിയാല്‍ ശിരസ്സ് തളരവേ
മലര്‍മണമേറ്റൊരു കുളിര്‍കാറ്റ് വഴിതെറ്റി
മെല്ലെയെന്‍ മുടിയെക്കടന്നുപോയി
ദശപുഷ്പവാസന ഔഷധമായിട്ടൊ
അതിഥിയെ കണ്ടൊരെന്‍ ആനന്ദമേറീട്ടോ
എന്‍കൃഷ്ണമണിയെ തളര്‍ത്തുന്ന വേദന
പതിയെയലിഞ്ഞു പറന്നുപോയീ...
അലറിയടിച്ച ചുഴലിയില്‍ എന്‍മനം
ആലിലപോലെ വിറച്ചപ്പോള്‍
ഹൃദയത്തില്‍ പുതുതായി തോന്നിയൊരു വേദന
എന്‍പ്രിയകാറ്റിനെ ചുഴലി വിഴുങ്ങീടുമോ...?
Sunday, June 19, 2011
സ്വപ്നസഖി
സിന്ദൂരരേഖയില്‍ സിന്ദൂരമണിയുമ്പോള്‍
സന്താപമെന്തിനു സ്വപ്ന സഖീ
അറിക, നാം ജീവിച്ച നിമിഷങ്ങളൊക്കെയും
നമ്മുടെ സ്വപ്ന വിഹാരമല്ലോ.
നിമിഷങ്ങളോളമേ നീണ്ടുനിന്നീടിലും
നീയെനിക്കേകിയീ പുതു വസന്തം
ഒരു മാത്ര നിന്നില്‍ വിരിഞ്ഞൊരാ പുഞ്ചിരി
എന്‍ സംവത്സരങ്ങള്‍ക്കു കുളിരുനല്‍കും
ജീവിത പ്രശ്നമാം ചുഴലിക്കൊടുങ്കാറ്റില്‍
ആടിയുലഞ്ഞൊരു തൈമരമായ്
അറിവാം വിഷപ്പുകയേറ്റു തളര്‍ന്നെന്റെ
രക്തരേണുക്കള്‍ വിളറുമ്പോഴും
യാഥാര്‍ത്ഥ്യ ജീവിത കടലിന്‍ തിരകളില്‍
മിഥ്യയാം സ്വപ്‌നങ്ങള്‍ ശ്വാസമായി
മേടമാസ ചൂടു കാറ്റേറ്റു വാടിയെന്‍
കായ കല്പനകള്‍ക്കൊരാശ്വാസമായ്
പത്തു വെളുപ്പെന്ന്‍ നത്തുകള്‍ ചൊല്ലുമ്പോള്‍
കാത്തുനിന്നീടുന്നു നിദ്രയെത്താന്‍
വൈകിയെതീടുന്ന നിദ്രയില്‍ എന്നെന്നും
വന്നത് പൈശാച കനവുകളെ...
എതോരുനിഴലിനാല്‍ ഗ്രഹണം നടന്നാലും
ചന്ദ്രന്‍ തിരിച്ചു പ്രകാശിക്കും പോലെ
കൂരിരുള്‍ കാട്ടിലെ മിന്നലേ ഇന്നിതാ
എന്നിലെക്കെത്തുന്നോരീ കനവ്
ജീവിത പ്രശ്നമാം ചുഴലിക്കൊടുങ്കാറ്റില്‍
ആടിയുലഞ്ഞൊരു തൈമരമായ്
അറിവാം വിഷപ്പുകയേറ്റു തളര്‍ന്നെന്റെ
രക്തരേണുക്കള്‍ വിളറുമ്പോഴും
യാഥാര്‍ത്ഥ്യ ജീവിത കടലിന്‍ തിരകളില്‍
മിഥ്യയാം സ്വപ്‌നങ്ങള്‍ ശ്വാസമായി
മേടമാസ ചൂടു കാറ്റേറ്റു വാടിയെന്‍
കായ കല്പനകള്‍ക്കൊരാശ്വാസമായ്
പത്തു വെളുപ്പെന്ന്‍ നത്തുകള്‍ ചൊല്ലുമ്പോള്‍
കാത്തുനിന്നീടുന്നു നിദ്രയെത്താന്‍
വൈകിയെതീടുന്ന നിദ്രയില്‍ എന്നെന്നും
വന്നത് പൈശാച കനവുകളെ...
എതോരുനിഴലിനാല്‍ ഗ്രഹണം നടന്നാലും
ചന്ദ്രന്‍ തിരിച്ചു പ്രകാശിക്കും പോലെ
കൂരിരുള്‍ കാട്ടിലെ മിന്നലേ ഇന്നിതാ
എന്നിലെക്കെത്തുന്നോരീ കനവ്
അഴകാര്‍ന്നോരപ്സര സുന്ദരി സ്വപ്നത്തില്‍
എന്‍ നേര്‍ക്ക് നല്‍കുന്നു മന്ദഹാസം
കുങ്കുമ നിറമാര്‍ന്ന കവിളിണ, അധരങ്ങ-
ലെന്തോതുവാനായ് വിറചീടുന്നു?
അരികിലായ് കാണുന്ന കതിര്‍മണ്ടപ-
ത്തിലെക്കെന്‍ സ്വപ്ന സുന്ദരി നീങ്ങിടുന്നു
സിന്ദൂര രേഖയില്‍ സൌഭാഗ്യമണിയുമ്പോള്‍
സന്താപമെന്തിനു സ്വപ്ന സഖീ
ചൊരിയുന്നതെന്‍ സര്‍വപുണ്യവും
ഭദ്രേ, നിനക്കായി സൂക്ഷിച്ച സൌഭാഗ്യവും
ഇത് നിന്റെ എന്റെയും പാപ പ്രായശ്ചിത്തം
ദൈവമേ! ഈ നിദ്ര തീരാതിരുന്നുവെങ്കില്‍...
എന്‍ നേര്‍ക്ക് നല്‍കുന്നു മന്ദഹാസം
കുങ്കുമ നിറമാര്‍ന്ന കവിളിണ, അധരങ്ങ-
ലെന്തോതുവാനായ് വിറചീടുന്നു?
അരികിലായ് കാണുന്ന കതിര്‍മണ്ടപ-
ത്തിലെക്കെന്‍ സ്വപ്ന സുന്ദരി നീങ്ങിടുന്നു
സിന്ദൂര രേഖയില്‍ സൌഭാഗ്യമണിയുമ്പോള്‍
സന്താപമെന്തിനു സ്വപ്ന സഖീ
ചൊരിയുന്നതെന്‍ സര്‍വപുണ്യവും
ഭദ്രേ, നിനക്കായി സൂക്ഷിച്ച സൌഭാഗ്യവും
ഇത് നിന്റെ എന്റെയും പാപ പ്രായശ്ചിത്തം
ദൈവമേ! ഈ നിദ്ര തീരാതിരുന്നുവെങ്കില്‍...
Wednesday, April 6, 2011
അടിമ
ഇനിയും പൂക്കാത്ത എന്‍റെ പ്രണയത്തിലെ നായികക്ക് സ്നേഹപൂര്‍വം...
നിന്‍കിളികൊഞ്ചലിന്‍ നിവൃതിയിലിന്നു ഞാന്‍ കണ്ണീര്‍മഴയിലും പുഞ്ചിരിക്കാം...
നിന്‍ ചെറുചിരിയുടെ ലാവണ്യ ചാരുതയില്‍ കാലങ്ങളോളം ഞാന്‍ കാത്തുനില്‍ക്കാം...
നിന്‍ കാലടിയേറ്റപാതകളില്‍ ഞാന്‍ തീര്‍ത്ഥാടനം ചെയ്ത് പുണ്യമേല്‍ക്കാം...
നിന്‍മിഴിമുനയേറ്റ് ജീവന്‍ തുടിക്കുന്ന ചിത്ര ശലഭങ്ങളെ നെഞ്ചിലേറ്റാം...
പൂര്‍ണ്ണമായും മൊബൈലില്‍ പ്രസിദ്ധീകരിച്ചത്...
നിന്‍കിളികൊഞ്ചലിന്‍ നിവൃതിയിലിന്നു ഞാന്‍ കണ്ണീര്‍മഴയിലും പുഞ്ചിരിക്കാം...
നിന്‍ ചെറുചിരിയുടെ ലാവണ്യ ചാരുതയില്‍ കാലങ്ങളോളം ഞാന്‍ കാത്തുനില്‍ക്കാം...
നിന്‍ കാലടിയേറ്റപാതകളില്‍ ഞാന്‍ തീര്‍ത്ഥാടനം ചെയ്ത് പുണ്യമേല്‍ക്കാം...
നിന്‍മിഴിമുനയേറ്റ് ജീവന്‍ തുടിക്കുന്ന ചിത്ര ശലഭങ്ങളെ നെഞ്ചിലേറ്റാം...
പൂര്‍ണ്ണമായും മൊബൈലില്‍ പ്രസിദ്ധീകരിച്ചത്...
Subscribe to:
Posts (Atom)