ഇലകളനങ്ങാത്ത അഗ്നിമുഹൂര്‍ത്തത്തില്‍
വിങ്ങുന്ന നാഡിയാല്‍ ശിരസ്സ് തളരവേ
മലര്‍മണമേറ്റൊരു കുളിര്‍കാറ്റ് വഴിതെറ്റി
മെല്ലെയെന്‍ മുടിയെക്കടന്നുപോയി
ദശപുഷ്പവാസന ഔഷധമായിട്ടൊ
അതിഥിയെ കണ്ടൊരെന്‍ ആനന്ദമേറീട്ടോ
എന്‍കൃഷ്ണമണിയെ തളര്‍ത്തുന്ന വേദന
പതിയെയലിഞ്ഞു പറന്നുപോയീ...
അലറിയടിച്ച ചുഴലിയില്‍ എന്‍മനം
ആലിലപോലെ വിറച്ചപ്പോള്‍
ഹൃദയത്തില്‍ പുതുതായി തോന്നിയൊരു വേദന
എന്‍പ്രിയകാറ്റിനെ ചുഴലി വിഴുങ്ങീടുമോ...?