Showing posts with label സ്വപ്നം. Show all posts
Showing posts with label സ്വപ്നം. Show all posts

Sunday, June 19, 2011

സ്വപ്നസഖി

സിന്ദൂരരേഖയില്‍  സിന്ദൂരമണിയുമ്പോള്‍
സന്താപമെന്തിനു സ്വപ്ന സഖീ
അറിക, നാം ജീവിച്ച നിമിഷങ്ങളൊക്കെയും
നമ്മുടെ സ്വപ്ന വിഹാരമല്ലോ.

നിമിഷങ്ങളോളമേ നീണ്ടുനിന്നീടിലും
നീയെനിക്കേകിയീ പുതു വസന്തം
ഒരു മാത്ര നിന്നില്‍ വിരിഞ്ഞൊരാ പുഞ്ചിരി
എന്‍ സംവത്സരങ്ങള്‍ക്കു കുളിരുനല്‍കും

ജീവിത പ്രശ്നമാം ചുഴലിക്കൊടുങ്കാറ്റില്‍
ആടിയുലഞ്ഞൊരു തൈമരമായ്
അറിവാം വിഷപ്പുകയേറ്റു തളര്‍ന്നെന്റെ
രക്തരേണുക്കള്‍ വിളറുമ്പോഴും

യാഥാര്‍ത്ഥ്യ  ജീവിത കടലിന്‍ തിരകളില്‍
മിഥ്യയാം സ്വപ്‌നങ്ങള്‍ ശ്വാസമായി
മേടമാസ ചൂടു കാറ്റേറ്റു വാടിയെന്‍
കായ കല്പനകള്‍ക്കൊരാശ്വാസമായ്

പത്തു വെളുപ്പെന്ന്‍ നത്തുകള്‍ ചൊല്ലുമ്പോള്‍
കാത്തുനിന്നീടുന്നു നിദ്രയെത്താന്‍
വൈകിയെതീടുന്ന നിദ്രയില്‍ എന്നെന്നും
വന്നത് പൈശാച കനവുകളെ...

എതോരുനിഴലിനാല്‍ ഗ്രഹണം നടന്നാലും
ചന്ദ്രന്‍ തിരിച്ചു പ്രകാശിക്കും പോലെ
കൂരിരുള്‍ കാട്ടിലെ മിന്നലേ ഇന്നിതാ
എന്നിലെക്കെത്തുന്നോരീ കനവ്
 
അഴകാര്‍ന്നോരപ്സര സുന്ദരി സ്വപ്നത്തില്‍
എന്‍ നേര്‍ക്ക്‌ നല്‍കുന്നു മന്ദഹാസം
കുങ്കുമ നിറമാര്‍ന്ന കവിളിണ, അധരങ്ങ-
ലെന്തോതുവാനായ് വിറചീടുന്നു?

അരികിലായ് കാണുന്ന കതിര്‍മണ്ടപ-
ത്തിലെക്കെന്‍ സ്വപ്ന സുന്ദരി നീങ്ങിടുന്നു
സിന്ദൂര രേഖയില്‍ സൌഭാഗ്യമണിയുമ്പോള്‍
സന്താപമെന്തിനു സ്വപ്ന സഖീ

ചൊരിയുന്നതെന്‍ സര്‍വപുണ്യവും
ഭദ്രേ, നിനക്കായി സൂക്ഷിച്ച സൌഭാഗ്യവും
ഇത് നിന്റെ എന്റെയും പാപ പ്രായശ്ചിത്തം
ദൈവമേ! ഈ നിദ്ര തീരാതിരുന്നുവെങ്കില്‍...

Click here to visit JunctionKearala.com