Friday, January 13, 2012

അമിട്ട് അവിയല്‍

പാചകക്കുറിപ്പ്
അമിട്ട് അവിയല്‍.

ചേരുവകള്‍-1
കലിച്ച ബിനു - 1
മീഡിയം വേവുള്ള ടക്സ് - 1
വേവാത്ത രസ്സല്‍ - മൊത്തമായോ 'ചില്ലറ' ആയോ.
ചടയനില്‍ കുതിര്‍ത്ത ചന്തു - 1
ഡെസ്പുന്ന അരുണ്‍, ക്രിഷ് രാഹുല്‍, മയങ്ങിയ കിത്തൂസ്, ക്രിപ്രി, രണ്‍വിസ്, വെമ്പ്സ്
ചേരുവ-2
ഒട്ടും വിശക്കാത്ത അജീക്ക
ചേരുവ-3
മുയല്‍
ലോകാസമസ്ത ഇക്ക.
ഒരിജിനല്‍ കണ്ണുരാന്‍

തയ്യറാക്കുന്ന വിധം.
ബോറടിക്കുന്ന ടൈംലൈന്‍ ചെറുതായി ചൂടാക്കി ദിവസം
രണ്ട് ട്വീറ്റ് മാത്രം ഇടുന്നവരെ ബ്ലോക്കി വൈക്കുക.
ഇതിലേക്ക് ഒന്നാമത്തെ ചേരുവ ഇട്ട് കുറച്ചുനേരം വിശ്രമിക്കുക. ഇപ്പോള്‍ ചെരുവ ഒന്നിലെ വിവിധയിനങ്ങള്‍ ചളിയടിക്കാന്‍ തുടങ്ങുന്പൊള്‍ ചേരുവ മൂന്ന് കുരേശ്ശെ ചേര്ത്ത് ഇളക്കുക. ഇപ്പോള്‍ പോട്ടിത്തെറി പ്രതീക്ഷിക്കാം. ആവശ്യത്തിനു മാത്രം ആര്‍ ഓണ്‍ലൈന്‍ ചേര്ത്താല്‍ സ്വാദ് കൂടും. ഇപ്പൊ അമിട്ട് അവിയല്‍ റെഡി. മള്‍ട്ടി ആക്സില്‍, ആര്‍ ഓഫ്ലൈന്‍, തോംകിഡ്, ഇതൊക്കെ
കിട്ടിയാല്‍ ചേര്‍ക്കാം. പക്ഷേ കിട്ടാന്‍ പ്രയാസമാണ്.

നുറുങ്ങ്: ആ ചേരുവ രണ്ട് മറന്നുപോയതല്ല, ചേര്‍ത്താല്‍ പിന്നൊന്നും ബാക്കി കാണില്ല...

Sunday, January 8, 2012

വേദന


ഇലകളനങ്ങാത്ത അഗ്നിമുഹൂര്‍ത്തത്തില്‍
വിങ്ങുന്ന നാഡിയാല്‍ ശിരസ്സ് തളരവേ
മലര്‍മണമേറ്റൊരു കുളിര്‍കാറ്റ് വഴിതെറ്റി
മെല്ലെയെന്‍ മുടിയെക്കടന്നുപോയി

ദശപുഷ്പവാസന ഔഷധമായിട്ടൊ
അതിഥിയെ കണ്ടൊരെന്‍ ആനന്ദമേറീട്ടോ
എന്‍കൃഷ്ണമണിയെ തളര്‍ത്തുന്ന വേദന
പതിയെയലിഞ്ഞു പറന്നുപോയീ...

അലറിയടിച്ച ചുഴലിയില്‍ എന്‍മനം
ആലിലപോലെ വിറച്ചപ്പോള്‍
ഹൃദയത്തില്‍ പുതുതായി തോന്നിയൊരു വേദന
എന്‍പ്രിയകാറ്റിനെ ചുഴലി വിഴുങ്ങീടുമോ...?

Click here to visit JunctionKearala.com