ഓഫീസില്‍ പലര്‍ക്കും ഇപ്പോള്‍ തിരുവനന്തപുരത്തെ വിശേഷം അറിയണം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി തിരുവനന്തപുരത്തെയും കേരളത്തെയും ലോക പ്രശസ്തമാക്കിക്കഴിഞ്ഞു. നൂറ്റാണ്ടുകള്‍ ഈ നിധി ബ്രിടീഷുകാരില്‍ നിന്നും, നമ്മുടെ തന്നെ കരാള ഹസ്തങ്ങളില്‍ നിന്നും സംരക്ഷിച്ച രാജകുടുംബത്തെയും ക്ഷേത്ര സമിതിയെയും അഭിനനന്ദിക്കാതെ വയ്യ. ഇന്നത്തെ ഭരണ കര്‍ത്താക്കള്‍ ഈ ആത്മ സമര്‍പ്പണവും സുതാര്യതയും കണ്ടു പഠിക്കണം.
ത്യാഗരാജ സ്വാമികളുടെ പ്രശസ്തമായ ഒരു കീര്‍ത്തനം ഓര്‍മ്മ വരുന്നു.
നിധി ചാല സുഖമാ nidhi cāla sukhamā ( Is [possessing] wealth a greater pleasure?)
രാമുനി സന്നിധി സേവ സുഖമാ rāmuni sannidhi sēva sukhamā (or is service in Rama's presence a greater pleasure?)
നിജമുക പല്‍കു മനസാ nijamuga palku manasā (Answer me truthfully, O Mind!)
നിധി കണ്ടെത്തിയതിനു ശേഷം ക്ഷേത്രത്തിലേക്ക് അഭൂതപൂര്‍വമായ തിരക്കാണ്. ഈ വാര്‍ത്ത കേട്ട് പദ്മനാഭനെ കാണാന്‍ വരുന്നവരെ നോക്കി തീര്‍ച്ചയായും സ്വാമി ചോദിക്കും... നിധി ചാല സുഖമാ...