നെഞ്ചിലേ നീറ്റലില്‍ ഞാന്‍ വച്ചു നീട്ടിയ
കണ്ണീരില്‍ ചാലിച്ച ചെമ്പനീര്‍ പൂ
കണ്ണീരില്‍ മുങ്ങി നീ മനസ്സാലെ വാങ്ങുമ്പോള്
കണ്ടു ഞാന്‍ നിന്‍ ചുണ്ടില്‍ കള്ളച്ചിരി
അന്നെന്റെ കണ്ണിലെ ശൃംഗാര മുനയേറ്റ്
നീ തന്ന സമ്മാനമീ പുഞ്ചിരി
എന്‍ പ്രേമ ലാളന നിറയുന്ന കൊഞ്ചലിന്
മറുവാക്ക് തന്നതും പൊന് പുഞ്ചിരി
ഒടുവില്‍ നീ മിണ്ടാതെ ഇരുളില്‍ മറഞ്ഞപ്പോള്
മനസ്സില്‍ നിറഞ്ഞതാ പൊന്‍ പുഞ്ചിരി
മനസ്സിലെ വേദന വാക്കില്‍ മറയ്ക്കുമ്പോള്
എന്‍ മിഴിനീരിലും ചെറുപുഞ്ചിരി!